Police booked | ഫ്‌ലക്‌സ് ബോർഡ് അഴിച്ചുമാറ്റിയതിന് യുവാവിനെ അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി; 4 പേർക്കെതിരെ പൊലീസ് കേസെടുത്തു
* കോട്ടിക്കുളത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്
ബേക്കൽ: (KasargodVartha) ഫ്‌ലക്‌സ് ബോർഡ് അഴിച്ചുമാറ്റിയതിന് യുവാവിനെ അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കോട്ടിക്കുളം ബെണ്ടിച്ചാലിലെ എ കെ ഹംസയെ (32) അക്രമിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ മാർച് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടിക്കുളത്ത് ജമാഅത് കമിറ്റി വെച്ചിരുന്ന ഉറൂസിന്റെ ഫ്‌ലക്‌സ് ബോർഡ് അഴിച്ചുമാറ്റിയതിന്റെ വിരോധത്തിൽ നാല് പേർ തടഞ്ഞുനിർത്തി അടിച്ച് പരുക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൗഫീർ, സ്വലാഹുദ്ദീൻ, റംശീദ്, ഫയാസ് എന്നിവർക്കെതിരെയാണ് ഐപിസി 341, 323, 324, 34 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസിൽ പ്രതികളായവരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.