Assault | 'ലഹരി സംഘങ്ങൾ തമ്മിൽ സംഘർഷം: സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലേറ്; എസ്ഐക്ക് പരുക്കേറ്റു'; 15 പേർക്കെതിരെ കേസെടുത്തു
● തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മീപ്പുഗിരിയിലാണ് സംഭവം.
● കേസ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങൾക്ക്.
കാസർകോട്: (KasargodVartha) ലഹരി സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ അക്രമിച്ചതായും പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മീപ്പുഗിരിയിലാണ് സംഭവം.
വിവരമറിഞ്ഞ് എസ്ഐ പി അനൂബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സംഘർഷത്തിൽ ഏർപെട്ടവരോട് പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ കോൺക്രീറ്റ് കഷണങ്ങളും കല്ലുകളും പൊലീസിന് നേരെ എറിയുകയായിരുന്നുവെന്ന് കാസർകോട് ഇൻസ്‌പെക്ടർ നളിനാക്ഷൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഇതിനിടയിൽ എസ്ഐ പി അനൂബിന് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങൾക്ക് ബിഎൻഎസ് 189(2),191(2),191(3),121(1),132,190 വകുപ്പുകൾ പ്രകാരം ടൗൺ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
#Kasaragod #PoliceAttack #DrugMafia #Kerala #India #Crime