Arrest | പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സ്‌കൂടർ യാത്രക്കാരൻ എംഡിഎംഎയുമായി കുടുങ്ങി

● ഉളിയത്തടുക്ക റോഡിൽ പാറക്കട്ട ജംഗ്ഷന് സമീപം വച്ച് നടന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
● താല്ക്കാലിക രജിസ്ട്രേഷൻ നമ്പർ പതിച്ച സ്‌കൂടറിൽ എത്തിയതായിരുന്നു പ്രതി.
കാസർകോട്: (KasargodVartha) പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ എംഡിഎംഎയുമായി സ്‌കൂടർ യാത്രക്കാരൻ കുടുങ്ങി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അശ്‌റഫ് (44) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 9.45 മണിയോടെ ഉളിയത്തടുക്ക റോഡിൽ പാറക്കട്ട ജംഗ്ഷന് സമീപം വച്ച് നടന്ന പരിശോധനയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
താല്ക്കാലിക രജിസ്ട്രേഷൻ നമ്പർ പതിച്ച സ്‌കൂടറിൽ എത്തിയതായിരുന്നു പ്രതി. ഇയാളിൽ നിന്ന് 30.22 ഗ്രാം എംഡിഎംഎയും 13,300 രൂപയും പൊലീസ് കണ്ടെടുത്തു. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്‌സ്റ്റൻസസ് (NDPS) നിയമത്തിലെ 22 (സി) വകുപ്പ് പ്രകാരം കേസെടുത്താണ് അശ്റഫിനെ അറസ്റ്റ് ചെയ്തത്.
കാസർകോട് ടൗൺ എസ്ഐ എംപി പ്രദീഷ് കുമാർ, സിപിഒ രാകേഷ് വി വി, ഡ്രൈവർ സിപിഒ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
#MDMASeizure #KasaragodPolice #DrugArrest #NDPSAct #KeralaCrime #DrugControl