city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Two arrested | ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് വില്‍പന; മുംബൈ യുവതിയും കാസര്‍കോട്ടെ യുവാവും പിടിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com) ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ മയക്കു മരുന്ന് വില്‍പന മുംബൈ യുവതിയും കാസര്‍കോട്ടെ യുവാവും പൊലീസ് പിടിയില്‍. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ റെയിഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.

  
Two arrested | ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് വില്‍പന; മുംബൈ യുവതിയും കാസര്‍കോട്ടെ യുവാവും പിടിയില്‍



ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി വി വി മനോജിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി സി എ അബ്ദുര്‍ റാഹീം, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എസ്‌ഐ അന്‍സാര്‍ എന്നിവര്‍ ചേര്‍ന്ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്‌ലാറ്റ് നമ്പര്‍ 304 ല്‍ നടത്തിയ പരിശോധനയില്‍ 21 ഗ്രാം എംഡിഎംഎയും, 10,850 രൂപയും പിടിച്ചെടുത്തു.
  
Two arrested | ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് വില്‍പന; മുംബൈ യുവതിയും കാസര്‍കോട്ടെ യുവാവും പിടിയില്‍

ഫ്‌ലാറ്റില്‍ മയക്കുമരുന്നു വില്‍പന നടത്തിയ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൂരജ് റായി (26), മുംബൈ താന സിറ്റിയിലെ സെന ഡിസൂസ (23) എന്നിവരെ അറസ്റ്റ് ചെയ്തു.

എസ്‌ഐ തോമസ്, എസ് സി പി ഒ മാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സിപിഒ ലിജോ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പിടിയിലായ മുംബൈ യുവതിയും യുവാവും ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords:  Manjeshwaram, Kerala, News, Top-Headlines, Crime, Case, Police, Mumbai, MDMA, Drugs, Investigation, Arrest, Police arrested two youths with drugs

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia