city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് 17-കാരിയെ പീഡിപ്പിച്ചതായി പരാതി; പിതാവും മാതൃസഹോദരനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോക്സോ കേസ്

Kanhangad town, Kasaragod district.
Photo Credit: Facebook/ Kerala Police Drivers

● കൗൺസിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്.
● പത്ത് വയസ്സുള്ളപ്പോൾ മുതൽ ഉപദ്രവിക്കപ്പെട്ടിരുന്നു.
● മറ്റൊരു പോക്സോ കേസും അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്തു.
● 16 വയസ്സുകാരിയെ ഉപദ്രവിച്ച 17 വയസ്സുകാരനാണ് മറ്റൊരു കേസിൽ പ്രതി.

കാഞ്ഞങ്ങാട്: (KasargodVartha) പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസാണ് കേസെടുത്തത്.

പെൺകുട്ടിയുടെ പിതാവ്, മാതൃസഹോദരൻ, നാട്ടുകാരനായ വിജയൻ എന്നിവർക്കെതിരെയാണ് കേസ്. പ്രതികളിൽ വിജയനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്ത് വയസ്സുള്ളപ്പോൾ പിതാവിൻ്റെ അതിക്രമത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് രണ്ടു വർഷം മുമ്പ് മാതൃസഹോദരൻ പീഡിപ്പിച്ചു. കഴിഞ്ഞ മാസമാണ് നാട്ടുകാരനായ വിജയൻ പീഡിപ്പിച്ചത്. കൗൺസിലിങ്ങിനിടെയാണ് സംഭവം പുറത്തുവന്നത്.

അതേസമയം, 16 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് മറ്റൊരു പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 17 വയസ്സുകാരനായ യുവാവാണ് പ്രതി. പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി.

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക, ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.


Article Summary: Pocso case filed against three in Kanhangad.

#Kasaragod #Pocso #CrimeNews #Kanhangad #KeralaPolice #Justice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia