പോക്‌സോ കേസ് പ്രതി അയോധ്യയിൽ പിടിയിൽ; 'നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്'
● കാസർകോട് പോലീസിന്റെ 'മിന്നൽ ഓപ്പറേഷനിലാണ്' അറസ്റ്റ്.
● വിമാനമാർഗം അയോധ്യയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
● അയോധ്യയിലെയും കാസർകോടിലെയും പോലീസിന്റെ സഹായം ലഭിച്ചു.
● പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
മേൽപറമ്പ്: (KasargodVartha) പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് നേപ്പാൾ വഴി രാജ്യം വിടാനുള്ള ശ്രമത്തിനിടെ അയോധ്യയിൽ വെച്ച് അറസ്റ്റിലായാതായി പോലീസ് അറിയിച്ചു. മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പി. അബ്ദുൽ ഹാരിസ് (41) ആണ് പോലീസിന്റെ നിർണായക നീക്കത്തിനൊടുവിൽ പിടിയിലായത്.
പ്രതി അയോധ്യയിലുണ്ടെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഡിക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് മേൽപറമ്പ് ഇൻസ്പെക്ടർ എ. സന്തോഷ്കുമാറിന് നിർദേശം നൽകി. തുടർന്ന്, എസ്.ഐ. അനീഷ്, എ.എസ്.ഐ. രമേശൻ എന്നിവരടങ്ങിയ സംഘം വിമാനമാർഗം അയോധ്യയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കാസർകോട് എ.എസ്.പി. നന്ദഗോപന്റെ ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അയോധ്യ എ.എസ്.പി.യുടെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്. ബുധനാഴ്ച രാവിലെ വിമാനമാർഗം പ്രതിയെ മേൽപറമ്പിലെത്തിച്ച ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
2025 ജൂൺ 29-നാണ് അബ്ദുൽ ഹാരിസ് മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഒന്നര മാസത്തിലേറെയായി മേൽപറമ്പ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലാണ് പ്രതി നേപ്പാളിലേക്ക് കടക്കാൻ അയോധ്യയിലെത്തിയിട്ടുണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചത്.
പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 6 r/w 5(m) വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ 137(2), 140(3) വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
പോക്സോ കേസ് പ്രതിയെ പിടികൂടിയ പോലീസിൻ്റെ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Pocso case accused arrested in Ayodhya.
#Pocso, #Arrest, #Ayodhya, #KeralaPolice, #Kasargod, #Crime






