city-gold-ad-for-blogger

കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

Exterior view of Kasaragod Sub Jail.
Photo: Special Arrangement

● ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
● 2016-ലെ പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
● ഈ മാസമാണ് വിദ്യാനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
● ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
● കാസർകോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കാസർകോട്: (KasargodVartha) സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം വിവാദത്തിലേക്ക്. ദേളി സ്വദേശിയായ മുബഷിർ (30) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ ജയിലധികൃതർ കടുത്ത സമ്മർദ്ദത്തിലായി. മൃതദേഹം വിദഗ്ദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാടും.

ജയിൽമുറിക്കുള്ളിലെ ദുരൂഹമരണം

ബുധനാഴ്ച പുലർച്ചെ 5:30 മണിയോടെയാണ് റിമാൻഡ് പ്രതിയായ മുബഷിറിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജയിലിൽ നിന്ന് കാസർകോട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മരണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലാത്തതാണ് ദുരൂഹത വർദ്ധിപ്പിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബന്ധുക്കളുടെ ഗുരുതര ആരോപണം

മുബഷിറിൻ്റെ മരണം കൊലപാതകമാണെന്ന് പറഞ്ഞ ബന്ധുക്കൾ, ജയിലധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ‘ജയിലിനുള്ളിൽ വെച്ച് മുബഷിറിനെ മർദ്ദിച്ചതായും ആവശ്യത്തിലധികം ഗുളികകൾ നൽകിയതാണ് മരണകാരണം’ എന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിരുന്ന മുബഷിർ നാട്ടിലെത്തിയ ശേഷം കേസിൽ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ‘ജയിലിൽ പ്രവേശിച്ചതിന് ശേഷമാണ് അസാധാരണമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്, എന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച വിവരവും ബന്ധുക്കളെ അറിയിച്ചില്ല. മരിച്ചതിന് ശേഷമാണ് അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചത്.

നേതാക്കൾ ആശുപത്രിയിലും ജയിലിലും

റിമാൻഡ് പ്രതിയുടെ മരണവിവരം അറിഞ്ഞതോടെ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ആശുപത്രിയിലേക്ക് എത്തി. എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുകയും ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കാസർകോട് എഎസ്പി ഡോ. നന്ദഗോപൻ അറിയിച്ചു. ബന്ധുക്കൾ ഉന്നയിച്ച ഗുളിക നൽകിയെന്ന ആരോപണവും കൊലപാതക ആശങ്കയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് എഎസ്പി ജനപ്രതിനിധികളെയും ബന്ധുക്കളെയും അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കൂ.
സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ആർഡിഒ ആണ് മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ജയിലിനകത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ജയിലധികാരികളുടെ മൊഴിയും മെഡിക്കൽ രേഖകളും പൊലീസ് പരിശോധിക്കും. മുബഷിർ 2016-ൽ വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ റിമാൻഡിലായിരുന്നു.

Updated..

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: POCSO accused Mobashir (30) found dead in Kasaragod Sub-Jail; investigation underway.

#Kasaragod #POCSO #SubJail #CustodialDeath #CrimeNews #KeralaPolice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia