പ്ലസ് വണ്‍ വിദ്യാര്‍ഥി വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച ബൈകില്‍ പരീക്ഷയെഴുതാനെത്തി; മോടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു
Oct 14, 2021, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2021) പ്ലസ് വണ്‍ വിദ്യാര്‍ഥി വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച ബൈകില്‍ പരീക്ഷയെഴുതാനെത്തി. മോടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു.
ചിത്താരി ജമാ അത്ത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നാണ് പ്ലസ് വണ്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥി ഉപയോഗിച്ച കെ എല്‍ 14 804 എന്ന വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച യമഹ ബൈക് മോടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.
വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് അടുത്ത കാലത്തായി കുറ്റകൃത്യങ്ങള്‍ കൂടി വരുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് ആര്‍ ടി ഒ എച്ച് എസ് ചഗ്ലയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ മനു പി ആര്‍, അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്പെകടര്‍മാരായ പ്രദീപ് കുമാര്‍ സി എ, രമേശന്‍ വി സജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ചേസിസ് നമ്പര്‍, എഞ്ചിന്‍ നമ്പര്‍ എന്നിവ വിശദമായി പരിശോധിച്ചതില്‍ നിന്നും ബൈക് ഗുജറാത്ത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതാണെന്നാണ് വിവരം ലഭിച്ചത്.
തുടര്‍ന്നും പരിശോധന നടത്തുമെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.

Keywords: News, Kerala, Kasaragod, Kanhangad, Student, Students, School, Seized, Bike, Fake, Top-Headlines, Crime, Numberplate, Plus One student on bike with a fake number plate; Motor Vehicle Department seized vehicle.
< !- START disable copy paste -->