Arrest | 'മദ്യലഹരിയില്‍ പിടിച്ചു തള്ളി'; നിലത്തടിച്ച് വീണ് കായികാധ്യാപകന്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

● പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ അധ്യാപകനാണ് മരിച്ചത്.
● തൃശൂര്‍ റീജനല്‍ തിയറ്ററിന് മുമ്പിലാണ് സംഭവം.
● ഇരുവരും നാടകോല്‍സവം കാണാന്‍ വന്നവരായിരുന്നു.
തൃശൂര്‍: (KasargodVartha) നിലത്തേക്ക് അടിച്ചുവീണ് കായികാധ്യാപകന്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മദ്യലഹരിയില്‍ പിടിച്ച് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സുഹൃത്ത് രാജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ അധ്യാപകനാണ് മരിച്ച അനില്‍. തൃശൂര്‍ റീജനല്‍ തിയറ്ററിന് മുമ്പിലാണ് സംഭവം നടന്നത്. ഇരുവരും ഇവിടെ നടക്കുന്ന നാടകോല്‍സവം കാണാന്‍ വന്നവരായിരുന്നു. അതേസമയം, സംഭവസമയത്ത് രാജു അമിതമായി മദ്യം കഴിച്ച് ലഹരിയിലായിരുന്നുവെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Physical education teacher died after being pushed to the ground by his friend in Thrissur. The friend, who was intoxicated, has been arrested. The incident occurred in front of the Regional Theatre.
#Thrissur, #Arrest, #Death, #Crime, #Kerala, #Police