Police Booked | 6 വർഷമായി ഭർത്താവിനെ വിഡ്ഢി വേഷം കെട്ടിച്ച ഭാര്യയെയും കാമുകനെയും കയ്യോടെ പിടികൂടിയെന്ന് പറഞ്ഞ് മോർഫ് ചെയ്‌ത ഫോടോ പ്രചരിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
കാഞ്ഞങ്ങാട്: (KasaragodVartha) ഭർതൃമതിയായ യുവതിയുടെയും യുവാവിന്റെയും ഫോടോ മോർഫ് ചെയ്ത്, ഇരുവരെയും വീട്ടിൽ നിന്നും പിടികൂടിയെന്ന് ചിത്രീകരിച്ച് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 36കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് കേസെടുത്തത്.
ആറ് വർഷമായി ഭർത്താവിനെ വിഡ്ഢി വേഷം കെട്ടിച്ച ഭാര്യയെയും കാമുകനെയും കയ്യോടെ പിടികൂടിയെന്ന് പറഞ്ഞ് മോർഫ് ചെയ്‌ത ഫോടോ ജൂൺ 11ന് വൈകീട്ട് 6.52 മണിയോടെ യുവതിയുടെ ഭർത്താവിന്റെ മൊബൈൽ ഫോണിലെ വാട്സ് ആപിൽ കൂടി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട യുവതി ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) പരാതി നൽകുകയായിരുന്നു. കോടതിയാണ് അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടത്. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.