city-gold-ad-for-blogger

മോട്ടിവേഷൻ ക്ലാസിനെന്ന് പറഞ്ഞ് കൂട്ടി, റൂമെടുത്തത് പൊലീസ് ഐഡി കാണിച്ച്! 16-കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്

Remand Report Against Accused Philip Mampad Reveals Use of Police ID for Hotel Booking in Abuse Case
Image Credit: Instagram/Philip Mampad

● സംഭവത്തിന് ശേഷം അതിജീവിതയുടെ വീട്ടിൽ പോയി കുറ്റാരോപിതൻ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
● 'മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണിത്.'
● 'ജാമ്യം നൽകിയാൽ നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും.'

മലപ്പുറം: (KasargodVartha) മാനസിക വെല്ലു‌വിളി നേരിടുന്ന 16-കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ഫിലിപ്പ് മമ്പാടിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത്. പോലീസ് ഐഡി കാണിച്ചാണ് ഇയാൾ കാഞ്ഞങ്ങാട് ഹോട്ടലിൽ റൂം എടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മോട്ടിവേഷൻ ക്ലാസ്സിനെന്ന് പറഞ്ഞ് കൂട്ടി

ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി തന്നെയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞിരുന്നത്. സംഭവത്തിന് ശേഷം അതിജീവിതയുടെ വീട്ടിൽ പോയി പ്രതി ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും ഇതൊരു അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ജാമ്യം നൽകരുതെന്ന് പോലീസ്

സമൂഹത്തിൽ സ്വാധീനമുള്ള കുറ്റാരോപിതൻ മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണിത്. ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

വാർത്ത ഷെയർ ചെയ്യൂ. ക്രൈം വാർത്തകളും പ്രാദേശിക വിവരങ്ങളും അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: The remand report against accused Philip Mampad in the sexual abuse case of a 16-year-old reveals that he allegedly used a Police ID to book a hotel room in Kanhangad. Police strongly opposed his bail, citing his influence and the premeditated nature of the crime under the pretext of a motivation class.

#Malappuram #CrimeNews #PhilipMampad #KeralaPolice #RemandReport #KeralaNews #Kanhangad #Justice

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia