city-gold-ad-for-blogger

Arson | പെട്രോള്‍ നിറച്ച കുപ്പിയില്‍ തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞതായി പരാതി; യുവാവിനെ കസ്റ്റഡിയിലെടുത്തു

Police Arrest Suspect in Kavassery House Fire Incident
Representational Image Generated by Meta AI

● വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. 
● വ്യക്തി വിരോധമാണ് അതിക്രമത്തിന് കാരണം. 

പാലക്കാട്: (KasargodVartha) പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പിയില്‍ തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞതായി പരാതി. ആലത്തൂരിലെ (Alathur) കാവശ്ശേരിയിലാണ് സംഭവം. വീടിന്റെ വരാന്തയില്‍ തീ പടര്‍ന്നെങ്കിലും വീട്ടുകാര്‍ തീയണച്ചതുകൊണ്ട് വന്‍ അപകടം ഒഴിവായി. 

ആലത്തൂര്‍ കാവശ്ശേരി കൊങ്ങാളക്കോട് സുന്ദരിയുടെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീടിന്റെ വരാന്തയില്‍ നിന്ന് പെട്രോള്‍ കത്തിയെങ്കിലും തീ പടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ ഉണ്ടായില്ല. 

സംഭവത്തില്‍ സുന്ദരിയുടെ മകന്‍ പ്രദീപിന്റെ പരാതിയില്‍ ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സിബിനെതിരെ (24) ആലത്തൂര്‍ പൊലീസ് കേസെടുത്തു. സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുന്ദരിയുടെ മകന്‍ പ്രദീപിനൊടുള്ള വ്യക്തി വിരോധത്തിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

#Palakkad #Arson #Petrol #Kerala #Crime #Custody

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia