പെരിയ ഇരട്ടക്കൊല: സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പെടെ 7 പേര്‍ പോലീസ് കസ്റ്റഡിയില്‍
Feb 19, 2019, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 19.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പെടെ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. സി പി എം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കമുള്ള ഏഴു പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പീതാംബരന്‍ തന്നെയാണ് കൊലയുടെ മുഖ്യസൂത്രധാരന്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറിന്റെ ഉടമയയായ സി പി എം അനുഭാവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സി പി എമ്മിന്റെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് പോലീസ് എഫ് ഐ ആര്‍. നേരത്തെ യുവാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയ ഏതാനും പേരെയും പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. പീതാംബരന്റെ അറസ്റ്റ് വൈകിട്ടോടെയാണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികളെത്തിയെന്ന് കരുതുന്ന കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പുകള്‍ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ഇതിനായി പ്രദേശത്തെയും മറ്റും സി സി ടി വികള്‍ പോലീസ് അരിച്ചുപെറുക്കുകയാണ്. അതേസമയം ചൊവ്വാഴ്ച പെരിയയിലെത്താനിരുന്ന സി പി എം നേതാക്കളുടെ സന്ദര്‍ശനം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റദ്ദാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, Periya, Periya murders; 7 including LC member in police custody
< !- START disable copy paste -->