city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം യു ഡി എഫ് ബഹിഷ്‌കരിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.02.2019) കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടു നില്‍ക്കും. അതേ സമയം ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ ചെയര്‍മാന്മാരെ ഒഴിവാക്കിക്കൊണ്ട് ഇറക്കിയ ഉദ്ഘാടന നോട്ടീസ് അധികൃതര്‍ മാറ്റി അടിച്ചു.

ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി സ്വാതന്ത്ര്യസമര സേനാനി പരേതനായ എച്ച് വാമനനില്‍ നിന്നും സ്ഥലം വിട്ടു നല്‍കുന്നതിന്റെ സമ്മതപത്രം വാങ്ങിയ അന്നത്തെ ചെയര്‍മാനായിരുന്ന വി ഗോപി, മുന്‍ ചെയര്‍മാന്മാരായ കെ വേണുഗോപലന്‍ നമ്പ്യാര്‍, ഡോ. വി ഗംഗാധരന്‍, അഡ്വ. എന്‍ എ ഖാലിദ്, ടി വി ശൈലജ, ഹസീന താജുദ്ദീന്‍, കെ ദിവ്യ തുടങ്ങിയവരെയൊക്കെ ഒഴിവാക്കിക്കൊണ്ട് അച്ചടിച്ച ക്ഷണക്കത്താണ് ഇവരെയൊക്കെ ഉള്‍പ്പെടുത്തി വീണ്ടും തിടുക്കപ്പെട്ട് അച്ചടിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ബസ് സ്റ്റാന്‍ഡും കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡടക്കം ഇരുപതോളം പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തുന്നത്. ചടങ്ങില്‍ വിവിധ മന്ത്രിമാരും എം പിയും, എംഎല്‍എമാരും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, കളക്ടറും, നഗരസഭ ചെയര്‍മാന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിക്കും.
പെരിയ ഇരട്ടക്കൊല: അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം യു ഡി എഫ് ബഹിഷ്‌കരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder, Crime, Periya double murder; UDF will boycott Alamippally Bus Stand inauguration
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia