പെരിയ ഇരട്ടക്കൊല: ജീവനു ഭീഷണിയാകുമെന്ന് പറഞ്ഞ് സാക്ഷികളുടെ മൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി
Jul 18, 2019, 12:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ ജീവനു ഭീഷണിയാകുമെന്ന് പറഞ്ഞ് സാക്ഷികളുടെ മൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് കൈമാറി. കുറ്റപത്രത്തിന്റെ പകര്‍പ്പില്‍ മുഴുവന്‍ വിവരങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകര്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി സാക്ഷിമൊഴിയുടെ പകര്‍പ്പും പ്രതികള്‍ക്കു നല്‍കിയത്.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 14 പേരാണ് കേസില്‍ പ്രതിയായിട്ടുള്ളത്. 229 സാക്ഷികള്‍, 105 തൊണ്ടി മുതലുകള്‍, 50 ഓളം രേഖകള്‍ എന്നിവ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
മൊഴിപ്പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റി. വിചാരണയുടെ തീയതി ഇനി സെഷന്‍സ് കോടതി തീരുമാനിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Investigation, Threatening, Periya, Murder-case, Crime, Top-Headlines, Periya double murder; Copy of the statement of witness handed over to defendant
< !- START disable copy paste -->