city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ സി ബി ഐ വന്നേക്കും

കൊച്ചി: (www.kasargodvartha.com 02.04.2019) പെരിയ കല്യോട്ട് ഇരട്ടക്കൊല കേസ് സി ബി ഐ അന്വേഷിക്കണമെന്ന ഹരജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് ഹരജിക്കാര്‍. ഇരട്ട കൊലപാതകത്തിന് പിന്നില്‍ സി പി എമ്മിന്റെ നേതാക്കളാണെന്നും സി പി എം നിയന്ത്രണത്തിലുള്ള പോലീസ് സംവിധാനം ഫലപ്രദമായി കേസ് അന്വേഷിക്കില്ലെന്ന ആശങ്കയിലാണെന്നും കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും, ശരത്ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയും ഹരജിയില്‍ ആവലാതിപ്പെട്ടു. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സി ബി ഐയുടെ അഭിപ്രായമറിയാന്‍ കേസ് 12ലേക്ക് മാറ്റി.
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ സി ബി ഐ വന്നേക്കും

അതേ സമയം ഇരട്ട കൊലപാതകത്തില്‍ കൃത്യമായ അന്വേഷണമാണ് ലോക്കല്‍ പോലീസും പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും നടത്തുന്നതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വ. ജനറല്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. കേസില്‍ ഇതിനകം ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഏഴുപേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും എ ജി ബോധിപ്പിച്ചു. എന്നാല്‍ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണ് സി പി എം ഉന്നതരുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ഹരജിക്കാര്‍ ആരോപിച്ചു. കേസിലുള്‍പ്പെട്ട വന്‍ ഗൂഢാലോചന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലില്ല. ഇരട്ടക്കൊല നടന്ന ശേഷം നിരവധി തവണ കാസര്‍കോട് ജില്ലയിലെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖ് ഉന്നത സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ച് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയതോടെ അന്വേഷണ ചുമതല മുഹമ്മദ് റഫീഖില്‍ നിന്നും മാറ്റി മറ്റൊരാളെ ഏല്‍പ്പിച്ചു.

അറസ്റ്റിലായ ഒരു പ്രതിയെ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഇടപെട്ട് മോചിപ്പിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികളുടെ ചോര പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ സി പി എം നേതാവ് തന്നെ പ്രതികളെ ഉപദേശിച്ചു. ഗൂഢാലോചനയില്‍ പങ്ക് സംശയിക്കപ്പെടുന്ന സി പി എം നേതാക്കളുടെ സമ്മര്‍ദത്തിലാണ് അന്വേഷണമെന്നും ഹരജിക്കാര്‍ ആവലാതിപ്പെടുന്നു. സി ബി ഐ അന്വേഷണം തേടി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും സംസ്ഥാന പോലീസ് മേധാവിയെയും സമീപിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍, മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ടി ആസിഫലിയുമാണ് ഹരജിക്കാര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder, Crime, Murder-case, Periya, Periya double murder case will be handed over to CBI
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia