Appeal | പെരിയ ഇരട്ടക്കൊല കേസിലെ മുഴുവന്‍ പ്രതികളും ജയിലിലേക്ക്; കെ മണികണ്ഠന് ബ്ലോക് പഞ്ചായത് അംഗത്വവും പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെടുമോ?
● പെരിയ ഇരട്ടക്കൊല കേസിലെ എല്ലാ പ്രതികളും ജയിലിലേക്കു
● 5 വർഷം തടവിന്റെ ശിക്ഷ ലഭിച്ചതോടെ കെ മണികണ്ഠന്‍ മാറുന്നു
● സിപിഎം രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിയാകുന്നു
കാസര്‍കോട്: (KasargodVartha) പെരിയ ഇരട്ടക്കൊല കേസിലെ മുഴുവന്‍ പ്രതികളും ജയിലിലേക്ക്. അപീല്‍ നല്‍കുന്നതിന്റെ ഭാഗമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പട്ടവര്‍ അല്ലാത്ത നാല് പ്രതികള്‍ക്ക് രണ്ട് വര്‍ഷംവരെ തടവ് ലഭിച്ചിരുന്നുവെങ്കില്‍ അപീല്‍ പോകുന്നതിന് ജാമ്യം ലഭിക്കുമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതുകൊണ്ട് അപീല്‍ കോടതിക്ക് മാത്രമേ ജാമ്യം അനുവദിക്കാനുള്ള അധികാരമുള്ളു. അതുകൊണ്ട് തന്നെയാണ് മുഴുവന്‍ പ്രതികള്‍ക്കും ജയിലിലേക്ക് പോകേണ്ടി വരുന്നത്.
അതേസമയം, അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് അംഗവും ബ്ലോക് പഞ്ചായത് പ്രസിഡന്റുമായ കെ മണികണ്ഠന് അംഗത്വവും പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഭരണഘ്ടനയിലെ 101 (1)(ഇ) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പ് പ്രകാരവും അയോഗ്യത കല്‍പിക്കപ്പെടാനാണ് സാധ്യത. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനം കൈക്കൊള്ളേണ്ടത്.
ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമോ, അതില്‍ അതിലതികമോ ശിക്ഷിക്കപ്പെട്ടാല്‍, അവരെ അംഗത്വത്തില്‍നിനന്നും അയോഗ്യരാക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതുകൊണ്ട്തന്നെ കെ മണികണ്ഠന് പെരിയ കേസിലെ വിധി തിരിച്ചടിയാകുമെന്ന് തന്നെയാണ് നിയമവൃത്തങ്ങളുമായി ബന്ധപ്പട്ടവര്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ച് കമിറ്റി അംഗം മുതല്‍ ജില്ലാ കമിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ഉന്നത നേതാക്കള്‍വരെ പെരിയ കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
#PeriyaCase #KeralaNews #CrimeNews #Kasargod