city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: ഒരു റിമാന്‍ഡ് പ്രതിയും ജാമ്യം കിട്ടിയ മൂന്നു പ്രതികളും കോടതിയില്‍ കുറ്റപത്രം കൈപറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒരു പ്രതിയും ജാമ്യം കിട്ടിയ മൂന്നു പ്രതികളും കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. കേസിലെ എട്ടാം പ്രതി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പാക്കം വെളുത്തോളിയിലെ എ സുബീഷ്, ജാമ്യം കിട്ടിയ 12-ാം പ്രതി ആലക്കോട്ടെ ബി മണികണ്ഠന്‍, 13-ാം പ്രതി സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവരാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയത്.

എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളുടെ സുരക്ഷയ്ക്ക് ആവശ്യമായ പോലീസ് സംവിധാനം ഇല്ലാത്തതിനാല്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മറ്റു പ്രതികളെ 20 ന് ഹാജരാക്കാന്‍ കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജാമ്യം കിട്ടിയ പ്രതികളെ സമന്‍സ് അയച്ചാണ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.

എല്ലാ പ്രതികള്‍ക്കും കുറ്റപത്രം കൈമാറിയ ശേഷം കോടതി വീണ്ടും കുറ്റപത്രത്തിന്റെ വിശദ പരിശോധന നടത്തും. ഇതിനു ശേഷം ജില്ലാ കോടതിക്ക് കൈമാറും. തുടര്‍ന്ന് വിചാരണ ജില്ലാ കോടതിയിലാണ് നടക്കുക. പ്രതികള്‍ക്ക് നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പില്‍ നിന്ന് രണ്ടു സാക്ഷികളുടെ മൊഴി ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ മൊഴി അതീവ രഹസ്യമാക്കി വയ്ക്കണമെന്ന് കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ 20 ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി പി എം പ്രദീപ് ആണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ളതാണ് കുറ്റപത്രം. സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി ജെ സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ എം സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍ ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ അശ്വിന്‍ (അപ്പു-18), പാക്കം വെളുത്തോളിയിലെ എ സുബീഷ് (29), തന്നിത്തോട്ടെ എം മുരളി (36), തന്നിത്തോട്ടെ ടി രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട് ബി മണികണ്ഠന്‍, പെരിയയിലെ എ ബാലകൃഷ്ണന്‍, കെ മണികണ്ഠന്‍ എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍.

229 സാക്ഷികളും 105 തൊണ്ടി മുതലുകളും 50ഓളം രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊല: ഒരു റിമാന്‍ഡ് പ്രതിയും ജാമ്യം കിട്ടിയ മൂന്നു പ്രതികളും കോടതിയില്‍ കുറ്റപത്രം കൈപറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Periya, Murder, Murder-case, Crime, Periya double murder; 4 accused received charge sheet
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia