പെരിയ ഇരട്ടക്കൊല; പ്രതികളെ സഹായിച്ച കുറ്റത്തിന് സി പി എം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍
May 14, 2019, 15:07 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സഹായിച്ച കുറ്റത്തിന് സി പി എം ഏരിയാ സെക്രട്ടറിയെയും ലോക്കല്‍ സെക്രട്ടറിയെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം എത്തിയ പ്രതികള്‍ക്ക് സഹായം നല്‍കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്. കൊലയ്ക്കു ശേഷം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കാനുള്‍പെടെയുള്ള കാര്യങ്ങള്‍ ചെയ്തതു മണികണ്ഠന്റെ നിര്‍ദേശപ്രകാരമാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കല്യോട്ട് സ്‌കൂള്‍ ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഏച്ചിലടുക്കത്തെ എ പീതാംബരന്‍, സി.ജെ സജി (സജി ജോര്‍ജ്), കെ.എം സുരേഷ്, കെ അനില്‍കുമാര്‍, എ അശ്വിന്‍, ആര്‍ ശ്രീരാഗ്, ജി ഗിജിന്‍ എന്നിവരെ ലോക്കല്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം കേസിലെ പതിനൊന്നാം പ്രതി പ്രദീപന്‍ (38), മണി (32), എന്നിവര്‍ അറസ്റ്റിലായിരുന്നു. എട്ടാം പ്രതി സുബീഷ് ഗള്‍ഫിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder-case, Murder, Crime, Periya double murder; 2 CPM Leaders arrested
< !- START disable copy paste -->