പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ മണികണ്ഠനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
● പഞ്ചായത്തീരാജ് ആക്ടിലെ 34, 36 വകുപ്പുകളാണ് ചുമത്തിയത്.
● യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി.
● അയോഗ്യതാ നടപടിയിൽനിന്ന് രക്ഷപ്പെടാൻ രാജി സഹായിച്ചില്ല.
● രാഷ്ട്രീയ രംഗത്ത് മണികണ്ഠന് ഇത് വലിയ തിരിച്ചടിയായി.
കാഞ്ഞങ്ങാട്: )(KasargodVartha) പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകക്കേസിൽ സിബിഐ കോടതി ശിക്ഷിച്ച പതിനാലാം പ്രതിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. മണികണ്ഠനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി.
കഴിഞ്ഞ ജനുവരി മൂന്നിനാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ, കെ. മണികണ്ഠനെ കൊച്ചിയിലെ സിബിഐ കോടതി അഞ്ചു വർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ഈ ശിക്ഷാവിധിക്കെതിരെ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തുടരുകയായിരുന്നു. ഇതിനിടെ അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചിരുന്നു.
പഞ്ചായത്തീരാജ് ആക്ടിലെ 34, 36 വകുപ്പുകൾ പ്രകാരം മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവ് അഡ്വ. എം.കെ. ബാബുരാജ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഈ നീക്കം. അയോഗ്യതാ നടപടിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞ ജൂണിൽ മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിക്കുകയായിരുന്നു. വാദിഭാഗത്തിനു വേണ്ടി അഡ്വ. കെ. സന്തോഷ് കുമാർ ഹാജരായി.
പെരിയ കേസിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: K Manikandan disqualified by Election Commission in Periya murder case.
#PeriyaCase, #KeralaPolitics, #ElectionCommission, #Manikandan, #Disqualification, #Kasaragod






