Appeal | 'പെരിയ കേസിൽ പ്രതികൾക്ക് ലഭിച്ചത് പരമാവധി ശിക്ഷ'; വിധിയിൽ സംതൃപ്‌തിയെന്ന് പ്രോസിക്യൂഷൻ അഭിഭാഷകർ; വിട്ടയച്ചവർക്കെതിരെ അപീൽ നൽകും
● കേരളീയ മനസാക്ഷിയെ പിടിച്ചുകുലുക്കിയ അതിദാരുണമായ ഇരട്ടക്കൊലയുടെ വിധിയാണ് വന്നത്.
● പ്രതികൾ അടക്കുന്ന പിഴ തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കൈമാറണമെന്നാണ് ഉത്തരവ്.
കൊച്ചി: (KasargodVartha) പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തവും തടവ് ശിക്ഷയും പിഴയും വിധിച്ച സിബിഐ കോടതി വിധി പ്രതീക്ഷിച്ചതു പോലെ നല്ല വിധിയാണെന്നും വിധി പകർപ്പ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങൾ പരിശോധിച്ച് അപീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂടർ വൈ ബോബി ജോസഫും കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബ അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു.
പ്രതികൾ അടക്കുന്ന പിഴ തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കൈമാറണമെന്നാണ് ഉത്തരവ്. കേരളീയ മന:സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. വളരെയധികം സന്തോഷമുള്ള വിധിയാണെന്ന് പ്രോസിക്യൂഷൻ അസിസ്റ്റൻ്റായ ഹൊസ്‌ദുർഗ് ബാറിലെ അഭിഭാഷകൻ അഡ്വ. പത്മനാഭൻ പറഞ്ഞു.
കേരളീയ മനസാക്ഷിയെ പിടിച്ചുകുലുക്കിയ അതിദാരുണമായ ഇരട്ടക്കൊലയുടെ വിധിയാണ് വന്നത്. കേരളീയ മനസാക്ഷിയെ തൃപ്‌തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. അതിൽ ഒരു പങ്ക് വഹിക്കാനായതിൽ സന്തോഷമുണ്ട്. വിധി പകർപ്പ് കിട്ടിയശേഷം വിട്ടയച്ചവർക്കെതിരെയുളള അപീൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അഡ്വ. പത്മനാഭൻ പറഞ്ഞു
#PeriyaCase, #DoubleMurder, #KochiNews, #LegalNews, #Kerala, #CBI