പെരിയയിലെ അക്രമം; സി പി എം - കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 274 പേര്‍ക്കെതിരെ കേസെടുത്തു
Feb 23, 2020, 10:45 IST
പെരിയ: (www.kasargodvartha.com 23.02.2020) പെരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്274 പേര്‍ക്കെതിരെ പോലീസ് കേടെുത്ത് അന്വേഷണം ആരംഭിച്ചു. സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പെരിയാസ് ക്ലബ്ബിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ 140 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും പെരിയ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് കല്ലെറിഞ്ഞ സംഭവത്തില്‍ 122 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. കല്യോട്ട് നടന്ന സി പി എം ബ്രാഞ്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ പരാതിപ്പെട്ടു. ഇതിനു പിന്നാലെ പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള രണ്ട് ബസ് വെയ്റ്റിംഗ് ഷെഡുകള്‍ തകര്‍ക്കപ്പെടുകയും സി പി എം നേതാവ് എ ശേഖരന്‍ നായര്‍ സ്മാരക സ്തൂപം ഒരു സംഘം അടിച്ചു തകര്‍ക്കുകയും പെരിയ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് നേരെ കല്ലേറുണ്ടാവുകയുമായിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Periya, Crime, Bekal, Police, case, Attack, CPM, Congress, Periya attack; Case against 274 cpm-congress workers
< !- START disable copy paste -->