സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ പീഡനം; പ്യൂണ്‍ അറസ്റ്റില്‍
Jan 12, 2020, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 12.01.2020) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്യൂണിനെ പോലീസ് അറസ്റ്റു ചെയ്തു. ബംബ്രാണയിലെ ചന്ദ്രശേഖരനെ (55)യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ ഷെയ്ഖ് അബ്ദുര്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ 10 വയസുള്ള അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ചന്ദ്രശേഖരന്‍ പീഡനത്തിനിരയാക്കിയത്.
ക്ലാസ് മുറിയില്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചോദിച്ചപ്പോള്‍ തങ്ങളെ പ്യൂണ്‍ പീഡിപ്പിച്ച വിരം കുട്ടികള്‍ പുറത്തുവിടുകയായിരുന്നു. ഇതോടെ അധ്യാപികമാര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈനിനും വിവരം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ പോക്സോ നിയമപ്രകാരം കേസെടുത്ത് ചന്ദ്രശേഖരനെ അറസ്റ്റു ചെയ്തു.
രാവിലെ എട്ടുമണിയോടെയാണ് ചന്ദ്രശേഖരന്‍ സ്‌കൂളിലെത്താറുള്ളത്. സ്‌കൂള്‍ ഓഫീസ് വൃത്തിയാക്കാന്‍ വരണമെന്ന പ്യൂണിന്റെ നിര്‍ദേശമനുസരിച്ച് കുട്ടികള്‍ രാവിലെ 8.30നു തന്നെ സ്‌കൂളിലെത്തും. തുടര്‍ന്ന് ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയാണ് പ്യൂണ്‍ ചെയ്തതെന്ന് കുട്ടികള്‍ മൊഴി നല്‍കി.
കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Crime, Molestation, Students, Top-Headlines, arrest, Police, Peon arrested for abusing children
< !- START disable copy paste -->