വാടക ക്വാർട്ടേഴ്സിൽ 22 കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയും ഒരു മാസം പ്രായമുള്ള കുഞ്ഞും അനാഥശായി
മുള്ളേരിയ: (KaasargodVartha) പയ്യന്നൂർ കേളോത്തെ വാടക ക്വാർട്ടേഴ്സിൽ അഡൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഡൂർ ഉർഡൂർ ചേടിമൂല സ്വദേശിയായ ആർ. ധനഞ്ജയൻ (22) ആണ് മരിച്ചത്. പയ്യന്നൂർ സെൻട്രൽ ഷോപ്പിംഗ് മാളിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ശനിയാഴ്ച രാത്രി ക്വാർട്ടേഴ്സിനുള്ളിലാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരേതനായ രവീന്ദ്രന്റെയും ശ്രീമതിയുടെയും മകനാണ് ധനഞ്ജയൻ. ഭാര്യ രമ്യയും ഒരു മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ശ്രീജിത്ത് ഏക സഹോദരനാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Young man found deceased in rented quarters in Payyanur.
#Payyanur #Kerala #News #Death #Tragedy #Investigation






