city-gold-ad-for-blogger

ജോലി സമ്മർദ്ദം: പയ്യന്നൂരിൽ ബിഎൽഒയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ

Image of the deceased BLO Anish George (44).
Photo: Special Arrangement

● കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
● കടുത്ത ജോലി സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങളുടെ ആരോപണം.
● വോട്ടർ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം മാനസിക സമ്മർദ്ദത്തിലായിരുന്നു.
● പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

പയ്യന്നൂർ: (KasargodVartha) ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ) മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശിയും കുന്നരു യു.പി. സ്‌കൂൾ പ്യൂണുമായ അനീഷ് ജോർജ് (44) ആണ് മരിച്ചത്. വോട്ടർ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കടുത്ത ജോലി സമ്മർദ്ദമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബാംഗങ്ങളിൽ ചിലർ ആരോപിക്കുന്നത്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ അനീഷ് ജോർജിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

മരിച്ച അനീഷ് ജോർജ് വോട്ടർ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ചില കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും വോട്ടർ പട്ടികാ ജോലിയുടെ തിരക്കിലായിരുന്നു ഇദ്ദേഹം.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഏറ്റുകുടുക്കയിലെ ജോർജ്ജ് മാഷിന്റെയും മേരി ടീച്ചറുടെയും മകനാണ് അനീഷ്. ഭാര്യ: ഫാബില. മക്കൾ: ലിവിയ, ജുവാൻ.

വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. 

Article Summary: BLO Anish George found dead in Payyanur; family alleges intense work pressure from voter list revision.

#Payyanur #BLO #WorkPressure #VoterListRevision #KeralaNews #PoliceInvestigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia