Arrested | പ്രണയ ബന്ധത്തില്‍നിന്നു പിന്മാറിയ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; 2 യുവാക്കള്‍ അറസ്റ്റില്‍
Jan 7, 2023, 08:34 IST
പത്തനംതിട്ട: (www.kasargodvartha.com) തിരുവല്ലയില്‍ പ്രണയ ബന്ധത്തില്‍നിന്നു പിന്മാറിയ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോട്ടത്തോട് മഠത്തില്‍ പറമ്പില്‍ വീട്ടില്‍ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്തില്‍ അക്ഷയ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്. കോയിപ്രം സ്വദേശിയായ യുവതിക്കാണ് ഗുരുതരമായി പരുക്കേറ്റത്.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകിട്ട് ആറരയോടെ തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു യുവാക്കളുടെ ആക്രമണം. വിഷ്ണുവും യുവതിയും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. ആക്രമണത്തിന് രണ്ട് മാസം മുന്‍പ് യുവതി യുവാവുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
തിരുവല്ലയ്ക്ക് സമീപം ഒരു സ്ഥാപനത്തില്‍ ജോലിയുള്ള യുവതി തുകലശേരിയിലുള്ള മാതൃസഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മദ്യലഹരിയില്‍ കാറിലെത്തിയ വിഷ്ണു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് പരുക്കേറ്റ യുവതിയെ തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരുക്കും വലതു കൈക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു.
Keywords: News,Kerala,State,attack,Crime,Arrest,Arrested,Youth,Police,Top-Headlines,Woman, Pathanamthitta: Youths arrested in murder attempt case