city-gold-ad-for-blogger

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: സുഹൃത്തിന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

 Exterior view of Kasaragod Court Complex.
Photo: Special Arrangement

● 2020 ഓഗസ്റ്റിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
● തോടം ചാലിലെ കീരി രവി ആണ് കൊല്ലപ്പെട്ടത്.
● പ്രതിയുടെ ഭാര്യ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകൾ നിർണ്ണായകമായി.
● പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകൾ ഹാജരാക്കുകയും ചെയ്തു.
● പ്രതിയും കൊല്ലപ്പെട്ട രവിയും അകന്ന ബന്ധുക്കളാണ്.

കാസർകോട്: (KasargodVartha) വെള്ളരിക്കുണ്ട് പരപ്പ പട്ട്ളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്തിന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പ പട്ട്ളത്ത് ഒന്നിച്ചുള്ള മദ്യപാനത്തിനിടയിലുണ്ടായ സംഘർഷത്തിൽ തോടം ചാലിലെ കീരി രവി എന്ന കെ.പി രവി (48) കൊല്ലപ്പെട്ട കേസിലാണ് വിധി.

രവിയുടെ സുഹൃത്തും അകന്ന ബന്ധുകൂടിയായ കെ.വി കുഞ്ഞിക്കണ്ണൻ എന്ന കണ്ണനെ (59)യാണ് കാസർകോട് അഡീഷണൽ ജില്ലാ ജഡ്ജ് ടി.എച്ച് രജിത ശിക്ഷിച്ചത്. തോടംചാലിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതിയായ കനകപ്പള്ളി കാരാട്ടെ വില്ലിയത്ത് വീട്ടിൽ കുഞ്ഞിക്കണ്ണൻ.

സംഭവം ഇങ്ങനെ 

2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാക്കുതർക്കം നടക്കുന്നതിനിടെ വീട്ടിന്റെ സിറ്റൗട്ടിന്റെ തിണ്ണയിൽ വെച്ചിരുന്ന കറിക്കത്തി എടുത്ത് പ്രതി രവിയുടെ നെഞ്ചിലും പിറകിലും കുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

കുത്തേറ്റ ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രവിയെ വീട്ടിൽ നിന്ന് ഏകദേശം 10 മീറ്റർ അകലെ പറമ്പിൽ മരിച്ച നിലയിൽ പിറ്റേദിവസം കണ്ടെത്തുകയായിരുന്നു. അക്രമത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു.

നിർണ്ണായകമായത് സാഹചര്യ തെളിവുകൾ 

കേസിലെ പ്രതിയുടെ ഭാര്യ രുഗ്മിണി കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. എന്നാൽ കൊല്ലപ്പെട്ട രവിയുടെ ഭാര്യ സുശീലയുടെ മൊഴി, പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത കത്തി, റിക്കവറി ചെയ്ത സാഹചര്യ തെളിവുകൾ എന്നിവ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൃത്യത്തിന് ഉപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടറായിരുന്ന കെ. പ്രേമംസദനാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ സുനിൽ കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

 പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഇ. ലോഹിതാക്ഷനും അഡ്വ. ആതിര ബാലനും ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകളും 17 മുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Kasaragod Additional District Court sentences K.V. Kunhikannan to 7 years rigorous imprisonment and a fine of Rs 1 lakh for the murder of his friend K.P. Ravi in Parappa, Vellarikundu.

#Kasaragod #Parappa #MurderCase #CourtVerdict #CrimeNews #KeralaPolice #Justice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia