city-gold-ad-for-blogger

പ്രതീക്ഷയോടെ നാട്ടിലെത്തിയ പ്രവാസിക്ക് തിരിച്ചടി; കൂട് തകർത്ത് നായ്ക്കൂട്ടം വളർത്തുമൃഗങ്ങളെ കൊന്നു

Dead chickens after a stray dog attack inside a coop in Pallikkara.
Photo: Special Arrangement

● ഷംസുദ്ദീൻ ബി.കെയുടെ വീട്ടിലാണ് സംഭവം.
● ഷംസുദ്ദീൻ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.
● പഞ്ചായത്തിൽ പരാതി നൽകി.
● പ്രദേശത്ത് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

പള്ളിക്കര: (KasargodVartha) കൂട് തകർത്ത് തെരുവുനായ്ക്കൂട്ടം കോഴികളെയും മുയലുകളെയും കൊന്നു. പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിൽ താമസിക്കുന്ന ഷംസുദ്ദീൻ ബി.കെയുടെ വീട്ടിലെ കോഴികളെയും മുയലുകളെയുമാണ് നായ്ക്കൂട്ടം കൊന്നത്. 

പുലർച്ചെയാണ് സംഭവം. ഏഴ് കോഴികളെയും മൂന്ന് മുയലുകളെയുമാണ് നായ്ക്കൾ കൊന്നത്. ഒരു മുയലിന്റെ ജഡം കൂട്ടിലുപേക്ഷിച്ച് രണ്ടെണ്ണത്തിനെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. പുലർച്ചെ നായ്ക്കളുടെ ബഹളം കേട്ട് ഷംസുദ്ദീന്റെ ഭാര്യ ഉണർന്നതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. ഇരുമ്പുകൂടിന്റെ പൂട്ട് തകർത്താണ് നായ്ക്കൾ അകത്തുകടന്നത്.

വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ കോഴി, മുയൽ, ആട് തുടങ്ങിയവയെ വളർത്തി ഉപജീവനം തേടുകയായിരുന്നു ഷംസുദ്ദീൻ. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇതിനു മുൻപും പല വീടുകളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തെക്കുറിച്ച് ഷംസുദ്ദീൻ പള്ളിക്കര പഞ്ചായത്തിൽ പരാതി നൽകി.

തെരുവുനായ്ക്കളുടെ ശല്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Stray dogs killed a returning expatriate's pet animals.

#StrayDogs #Kerala #Kasargod #AnimalAttack #Expat #Farmer

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia