city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷം: ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി കരുണാകരന്‍, പരാജയം മറച്ചു വെക്കാന്‍ ബിജെപി സ്വാധീനമുള്ള മേഖലകളില്‍ സി പി എമ്മുകാര്‍ അക്രമം നടത്തിയെന്ന് ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 02.01.2019) വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ കല്ലെറിഞ്ഞും ബോംബെറിഞ്ഞും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന സി പി എം പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംപി.

ചേറ്റുകുണ്ടില്‍ വനിതാ മതിലില്‍ അണിനിരന്ന പ്രവര്‍ത്തകരെയാണ് ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എം പി ആരോപിച്ചു. 13 വനിതകളാണ് പരിക്കേറ്റ് ആശുപത്രികളിലുള്ളത്. സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനും അക്രമത്തില്‍ പരിക്കേറ്റു. അക്രമത്തിന്റെ ദൃശ്യം പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറകള്‍ തല്ലിത്തകര്‍ത്തു. ദൃശ്യങ്ങളടങ്ങുന്ന ചിപ്പുകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അംഗടിമുഗറിലെ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ കുതിരപ്പാടിയില്‍ വച്ചുണ്ടായ കല്ലേറില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ചാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ശ്രീകാന്തിന്റെ പ്രസ്താവന അക്രമത്തിനുള്ള മുന്നൊരുക്കമായിരുന്നു. ഇത്തരത്തില്‍ അക്രമങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതിന് ശ്രീകാന്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.

വനിതാമതിലിനെ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു: അഡ്വ കെ ശ്രീകാന്ത്

കാസര്‍കോട്: വനിതാ മതില്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായി ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ജില്ലയിലെ മഞ്ചേശ്വരം താലൂക്കിനെ പാടെ ഒഴിവാക്കി കാസര്‍കോട് താലൂക് ഓഫീസില്‍ നിന്നും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതും വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കേണ്ടി വന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു. ഉദ്ഘാടന വേദിയില്‍ പോലും ശുഷ്‌കിച്ച പങ്കാളിത്വമേ ഉണ്ടായിരുന്നുള്ളൂ.

ചിലയിടങ്ങളില്‍ ആള്‍ക്കാര്‍ എത്താതെ മതില്‍ പൊലിഞ്ഞപ്പോള്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത്. ഭരണപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദവും ഭീഷണിയും പ്രലോഭനവും കൊണ്ട് സിപിഎമ്മിന്റെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന് ശക്തമായ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് ശ്രീകാന്ത് സൂചിപ്പിച്ചു. വളഞ്ഞ വഴിയിലൂടെ ശബരിമല യുവതീ പ്രവേശനം നടത്താനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ കടുത്ത പ്രഹരമായാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ മതിലിന്റെ പരാജയം മറച്ചു വെക്കാന്‍ ബിജെപി സ്വാധീനമുള്ള മേഖലകളില്‍ സിപിഎമ്മുകാര്‍ ബോധപൂര്‍വം ആക്രമണങ്ങള്‍ നടത്തി മുഖംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷം: ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി കരുണാകരന്‍, പരാജയം മറച്ചു വെക്കാന്‍ ബിജെപി സ്വാധീനമുള്ള മേഖലകളില്‍ സി പി എമ്മുകാര്‍ അക്രമം നടത്തിയെന്ന് ശ്രീകാന്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Attack, Crime, P.Karunakaran-MP, Adv.Srikanth, P Karunakaran MP and Adv. Srikanth about attack incidents
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia