city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bribery Allegation | 'വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍'

Overseer Caught Accepting Bribe for Electricity Connection
Representational Image Generated By Meta AI

● കണക്ഷന്‍ സ്ഥിരപ്പെടുത്താനുള്ള അപേക്ഷയുമായി സമീപിച്ചപ്പോള്‍ പണം ആവശ്യപ്പെടുകയായിരുന്നു
● തുടര്‍ന്ന് വിജിലന്‍സിനെ വിവരമറിയിച്ചു
● വിജിലന്‍സ് നല്‍കിയ തുക കൈമാറിയതോടെ പിടിവീഴുകയായിരുന്നു

കോട്ടയം: (KasargodVartha) വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍. കുറുവിലങ്ങാട് കെ എസ് ഇ ബി യിലെ ഓവര്‍സീയര്‍ എംകെ രാജേന്ദ്രനെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. കുറുവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ടാണ് ഓവര്‍സീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 

സംഭവത്തെ കുറിച്ച് വിജിലന്‍സ് പറയുന്നത്:

കണക്ഷന്‍ സ്ഥിരപ്പെടുത്താനുള്ള അപേക്ഷയുമായി സമീപിച്ചപ്പോള്‍ പതിനായിരം രൂപ കൈക്കൂലി വേണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം. ഇതോടെ പ്രവാസി വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ് തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് കൈമാറി. പരാതിക്കാരനില്‍ നിന്നും ഈ പണം കൈപ്പറ്റിയ ഉടന്‍ ഓവര്‍സീയറെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

#KeralaNews, #BriberyArrest, #KSEB, #Vigilance, #AntiCorruption

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia