Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓൺലൈൻ വസ്ത്ര വിതരണക്കാരൻ റിമാൻഡിൽ
● 2022ലും സമാനമായ പരാതിയിൽ പ്രതിക്ക് എതിരെ കേസ് നിലവിലുണ്ട്.
● 14 കാരിയായ പെൺകുട്ടിയാണ് പരാതി നൽകിയത്.
പഴയങ്ങാടി: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓൺലൈൻ വസ്ത്രവിതരണക്കാരൻ അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ റഫീഖിനെ (35) യാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ കെ സത്യനാഥന്റെ നിർദേശപ്രകാരം എസ്ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 21നാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ 14കാരിയെ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി പീഡിപ്പക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 2022ലും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ കേസ് നിലവിലുണ്ടെന്ന് വിവരം പുറത്ത് വന്നിട്ടുണ്ട്.
#KeralaNews, #ChildAbuse, #POCSO, #Arrest, #OnlineVendor, #CrimeNews