Fraud | ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; യുവതിയുടെ പരാതിയിൽ മറ്റൊരു യുവതിക്കെതിരെ കേസ്

● അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ അനുപമ പി തോമസിനെതിരെയാണ് കേസ്.
● 2024 ഒക്ടോബർ 29-ന് മുൻപായി രണ്ടര ലക്ഷം രൂപ നഷ്ടപെട്ടു.
● ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം കിട്ടുമെന്നായിരുന്നു വാഗ്ദാനം.
കാസര്‍കോട്: (KasargodVartha) ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൂഡ്‌ലു മീപ്പുഗിരി സ്വദേശിനിയായ കെ എ ശംസീന നൽകിയ പരാതിയിലാണ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അനുപമ പി തോമസിനെതിരെ കേസെടുത്തത്. എറണാകുളം, കോതമംഗലം സ്വദേശിനിയാണ് അനുപമ.
2024 ഒക്ടോബർ 29-ന് മുൻപായി ബാങ്ക് അക്കൗണ്ട് വഴി രണ്ടര ലക്ഷം രൂപ അനുപമയ്ക്ക് നൽകിയിരുന്നു എന്നാണ് ശംസീനയുടെ പരാതിയിൽ പറയുന്നത്. ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച് പണം നൽകിയെങ്കിലും, ലാഭവിഹിതമോ അല്ലെങ്കിൽ മുതൽ തന്നെയോ തിരികെ ലഭിക്കാതെ വന്നതിനെ തുടർന്നാണ് ശംസീന പൊലീസിൽ പരാതി നൽകിയത്.
കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം വാഗ്ദാനങ്ങളിൽ പെട്ടെന്ന് വിശ്വസിച്ച് പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
A case has been registered against a woman for allegedly cheating a person by promising profits through online trading. The complaint was filed by Shamsina, a resident of Kudlu in Kasaragod. The police have warned people against falling prey to such fraudulent schemes.
#OnlineFraud, #TradingScam, #Kasaragod, #KeralaPolice, #CyberCrime, #FraudAlert