Fraud | ഓൺലൈൻ ട്രേഡിംഗിൽ മധ്യവയസ്കന്റെ 14 ലക്ഷം തട്ടിയെടുത്തതായി പരാതി; 3 പേർക്കെതിരെ കേസ്

● കിനാനൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്.
● പൊലീസ് അന്വേഷണം ആരംഭിച്ചു.
● അഭിഷേക് കുമാർ, വികാസ് ജെയിൻ, ശിഖ ശർമ്മ എന്നിവരാണ് പ്രതികൾ
നീലേശ്വരം: (KasargodVartha) ഓൺലൈൻ കംപനിയുടെ സ്റ്റോക് ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കിനാനൂർ കാട്ടി പൊയിൽ കാരളം സ്വദേശി കുന്നപ്പള്ളിൽ ഹൗസിൽ മാത്യു തോമസിൻ്റെ പരാതിയിലാണ് ഓൺലൈൻ കംപനിയായ എ കെ ഗ്രൂപ് സ്ഥാപനത്തിലെ അഭിഷേക് കുമാർ, വികാസ് ജെയിൻ, ശിഖ ശർമ്മ എന്നിവർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തത്.
ലാഭം വാഗ്ദാനം നൽകി കഴിഞ്ഞ വർഷം ഡിസംബർ 17 നും ജനുവരി 16 നുമിടയിൽ എകെ ഗ്രൂപ് എന്ന മൊബൈൽ ഫോൺ ആപ്പ് വഴി പ്രതികളുടെ വിവിധ അകൗണ്ടുകളിലേക്ക് 14,05,000 രൂപ നൽകിയ ശേഷം ലാഭവിഹിതമോ നൽകിയ പണമോ തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലതരം വാഗ്ദാനങ്ങൾ നൽകി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യാതിരിക്കുക.
അതുപോലെ അജ്ഞാതരായ ആളുകളിൽ നിന്ന് വരുന്ന ഓഫറുകൾ വിശ്വസിക്കാതിരിക്കുക. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ പൊലീസിൽ റിപോർട് ചെയ്യണം. ടോൾ ഫ്രീ നമ്പർ ആയ 1930 ലേക്ക് വിളിച്ച് സൈബർ കുറ്റകൃത്യങ്ങൾ റിപോർട് ചെയ്യാം. എത്രയും പെട്ടെന്ന് റിപോർട് ചെയ്യുന്നതിലൂടെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും കുറ്റവാളികളെ പിടികൂടാനും സാധിക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കൂടുതൽ ആളുകളിലേക്ക് ഈ വാർത്ത എത്തിക്കാൻ ഷെയർ ചെയ്യൂ!
A case has been filed against three individuals in Nileshwaram for allegedly defrauding a person of over 14 lakh rupees in an online stock trading scam. The accused, associated with AK Group, promised high returns on investments but failed to deliver, leading to the victim filing a police complaint. The police have registered a case and are investigating the matter.
#OnlineFraud #StockMarketScam #Nileshwaram #KeralaPolice #CyberCrime #FinancialFraud