കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Aug 1, 2019, 18:49 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2019) ചെങ്കളയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാളെ കൂടി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്താടിയിലെ ഷാഹുല്‍ ഹമീദി (42) നെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ചൊവ്വാഴ്ച മഞ്ചേശ്വരം പാവൂര്‍ ജീര്‍കട്ടയിലെ അബ്ദുല്‍ സലീമി (42) നെ അറസ്റ്റ് ചെയ്തിരുന്നു.
സലീമിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ ഹമീദിനും പങ്കുള്ളതായി തെളിഞ്ഞത്. തിങ്കളാഴ്ചയാണ് ചെങ്കള ബംബ്രാണിയിലെ ഷഫീഖിന്റെ മകള്‍ മറിയം ജുസ്സയുടെ ഒന്നര പവന്‍ മാല കവര്‍ന്നത്. മോഷ്ടാക്കള്‍ ബൈക്കിലെത്തിയ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, case, arrest, Police, കേരള വാര്‍ത്ത, Crime, One more arrested in Gold chain snatching case
< !- START disable copy paste -->
Keywords: Kasaragod, Kerala, news, gold, case, arrest, Police, കേരള വാര്‍ത്ത, Crime, One more arrested in Gold chain snatching case
< !- START disable copy paste -->