യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
Feb 14, 2020, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 14.02.2020) വ്യാപാരിയെ യുവതിയെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അണങ്കൂറിലെ ഷഹബാസ് അഹമ്മദ്(29) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ ചൗക്കിയിലെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാജിദ (29), വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി അബൂതാഹിറി(22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2019 നവംബര്‍ 7ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ഫോണില്‍ പരിചയപ്പെട്ട് വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് സാജിദ വ്യാപാരിയെ സമീപിച്ചത്. ചൗക്കിയിലെ ക്വാട്ടേഴ്സിലെത്തിയപ്പോള്‍ വ്യാപാരിയെ യുവതിയും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞ് വെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ ഫോട്ടോ കാണിച്ച് കൈയ്യിലുണ്ടായിരുന്ന 24,400 രൂപ കൈക്കലാക്കിയ ശേഷം എടിഎം കാര്‍ഡ് വാങ്ങി പിന്‍ നമ്പര്‍ ചോദിച്ച് 24,000 രൂപ കൂടി സംഘം തട്ടിയെടുത്തു.
20 ലക്ഷം രൂപയാണ് വ്യാപാരിയില്‍ നിന്നും സംഘം ആവശ്യപ്പെട്ടത്. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അബൂതാഹിറിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. മറ്റു രണ്ടുപേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.
വ്യാപാരിയാണ് തന്നെ മിസ്ഡ്കോളിലൂടെ പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്നും പര്‍ദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞതായും യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബൂതാഹിറിനും മറ്റു കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്ന് സമ്പന്നരെ വലയിലാക്കിയ ശേഷം ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Nrrest, Crime, Woman, Blackmail, Case, Police, Enquiry, One more arrested in blackmailing case in Kasargod < !- START disable copy paste -->