വീട്ടിൽ വില്‍പനയ്ക്കായി സൂക്ഷിച്ച ഗോവൻ നിർമിത വിദേശ മദ്യവുമായി ഗൃഹനാഥൻ പിടിയിൽ
Jul 14, 2021, 21:24 IST
ചിറ്റാരിക്കാൽ: (www.kasargodvartha.com 14.07.2021) വീട്ടിൽ വില്‍പനയ്ക്കായി
സൂക്ഷിച്ച 90 കുപ്പി ഗോവൻ നിർമിത വിദേശ മദ്യവുമായി ഗൃഹനാഥനെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ബേബിജോസഫ് (53) ആണ് പിടിയിലായത്.
ലോക് ഡൗൺ സമയത്ത് വിദേശ മദ്യ ശാലകൾ ഉൾപെടെയുള്ള മദ്യവിൽപന ശാലകൾ അടഞ്ഞു കിടക്കുമ്പോൾ പാലാവയലിൽ വീട് കേന്ദ്രീകരിച്ചുകൊണ്ട് തകൃതിയായി മദ്യവിൽപന നടക്കുന്നുണ്ടെന്ന് ചിറ്റാരിക്കൽ സിഐ കെ പ്രേംസദന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സി ഐയുടെ നിർദേശപ്രകാരം എസ് ഐ സുരേഷ് കയ്യൂർ, എ എസ് ഐ സുരേന്ദ്രൻ, ബിജു, ദിലീപ് ചുണ്ട എന്നിവർ നടത്തിയ രഹസ്യനീക്കത്തിലാണ് ബേബി ജോസഫ് കുടുങ്ങിയത്. പാലാവയൽ ഓടപ്പള്ളി കേന്ദ്രീകരിച്ചുകൊണ്ട് വൻതോതിൽ വ്യാജ മദ്യം വിൽപന നടത്തുന്നയളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മദ്യവിൽപന, പണം വെച്ചുള്ള ചീട്ടുകളി, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ പിടിയിലാകുന്നവർക്ക് കർശന നടപടി നേരിടേണ്ടി വരുമെന്നും കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതു ജനങ്ങൾക്ക് പൊലീസിൽ വിവരം അറിയിക്കാമെന്നും സി ഐ പ്രേംസദൻ അറിയിച്ചു.
Keywords: Kerala, Kasaragod, News, Chittarikkal, Arrest, Crime, Liquor, Police, One arrested with foreign liquor.
< !- START disable copy paste -->