കോളജില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തി വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തു; സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെ പൊക്കി, ഒരാളെ അറസ്റ്റു ചെയ്തു
Oct 3, 2019, 20:38 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2019) കോളജില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തുകയും വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുകയും ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെ പൊക്കി. ഇതില്‍ ഒരാളെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു പേര്‍ കോളജില്‍ ചില ആവശ്യങ്ങള്‍ക്ക് വന്നതാണെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചതായി ടൗണ്‍ പോലീസ് അറിയിച്ചു. കുംബഡാജെയിലെ ഇബ്രാഹിമിനെ (23)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കോളജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോളജ് ക്യാമ്പസില്‍ പോലീസെത്തിയത്. മുമ്പ് പഠിച്ചിറങ്ങിയ ഇബ്രാഹിമും മറ്റു ചിലരും വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്തുന്നതായി കണ്ട പോലീസ് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇബ്രാഹിമിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ക്യാമ്പസിനകത്ത് ഇത്തരത്തില്‍ പുറത്തുനിന്നുമെത്തുന്നവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പല തവണ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് കോളജ് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്.
കോളജില്‍ നടക്കുന്ന പല പ്രശ്‌നങ്ങള്‍ക്ക് പിന്നിലും പുറത്തുനിന്നുമെത്തുന്നവരുടെ ഇടപെടലാണെന്ന് പരാതി ശക്തമായ സാഹചര്യത്തിലാണ് കോളജ് അധികൃതര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി കണ്ട് പോലീസില്‍ വിവരമറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Students, Police, arrest, Crime, Old Student arrested for disturbing students
< !- START disable copy paste -->