city-gold-ad-for-blogger

അധ്യാപകനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല; വിദ്യാർഥിനി മരിച്ചു, ആരോപണം ഗുരുതരം

 Image Representing Student Dies After Self-Immolation Attempt Over Alleged Assault by Teacher in Odisha
Representational Image Generated by Meta AI

● ലൈംഗിക പീഡന പരാതിയെത്തുടർന്നാണ് മരണം.
● ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
● രാഷ്ട്രപതി പെൺകുട്ടിയെ സന്ദർശിച്ചിരുന്നു.
● അധ്യാപകൻ അറസ്റ്റിൽ. 
● അന്വേഷണത്തിന് ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി.

ബാലസോർ: (KasargodVartha) ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനത്തെത്തുടർന്ന് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്ന പെൺകുട്ടി ഭുവനേശ്വർ എയിംസിൽവെച്ചാണ് മരിച്ചത്. ഈ വിദ്യാർഥിനിയെ രാഷ്ട്രപതി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

90% പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടിയെ എയിംസിൽ പ്രവേശിപ്പിച്ചത്. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് അധ്യക്ഷനുമായ സമീർ കുമാർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാഹുവിനെയും കോളജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.


കോളജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വർഷ വിദ്യാർഥിനിയായ പെൺകുട്ടി ജൂൺ 30-ന് സമീർ കുമാർ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഒരാഴ്ച മുൻപ് കോളജ് ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പലിനെ കണ്ടു മടങ്ങിയ ശേഷമായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. പരാതി നൽകിയിട്ടും കോളജ് അധികൃതരോ പോലീസോ നടപടിയെടുക്കാത്തതില്‍ പെൺകുട്ടി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മറ്റ് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയെക്കുറിച്ചും ലൈംഗിക പീഡന പരാതികളിലെ നടപടികളെക്കുറിച്ചും നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Student dies in Odisha after self-immolation attempt over alleged assault.

#Odisha #StudentDeath #Assault #Balasore #JusticeForStudents #EducationSafety

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia