Police Booked | നഴ്‌സായ യുവതിയുടെ ദുരൂഹ മരണം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്
തലശേരി: (KasargodVartha) യുവതിയുടെ ദുരൂഹമരണത്തില്‍ പൊലീസ് (Police) ഭര്‍ത്താവിനെതിരെ കേസെടുത്തു (Case). അഞ്ചരക്കണ്ടി (Anjarakandy) വെണ്‍മണലിലിലെ പേരിയില്‍ ഹൗസില്‍ പ്രദീപൻ - ഓമന ദമ്പതികളുടെ മകള്‍ എ അശ്വിനി (25) യുടെ മരണത്തിൽ ഭർത്താവ് (Husband) വിപിനെതിരെയാണ് പിണറായി പൊലീസ് (Pinarayi Police) ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
ഭര്‍ത്താവ് വിപിന്റെയും വീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് കാണിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ അഞ്ചരക്കണ്ടി വെണ്‍മണലിലെ വീട്ടിലെ ശുചിമുറിക്കുളളില്‍ ഷാളില്‍ കെട്ടി തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നു ആദ്യം അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചാല ബേബി മെമ്മോറിയല്‍ ആശുപ്രതിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയവെയാണ് വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചത്.
ബസ് ഡ്രൈവറായ വിപിനും അശ്വനിയും രണ്ടുവര്‍ഷം മുമ്പാണ് പ്രണയിച്ചു വിവാഹിതരായത്. വിപിനും കുടുംബാംഗങ്ങളും അശ്വിനിയെ അകാരണമായി പഡിപ്പിച്ചതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നഴ്‌സ് അനുശ്രീയാണ് ഏകസഹോദരി.