നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

● മംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ്.
● സംഭവം 2024 മാർച്ചിൽ നടന്നതാണ്.
● ഗൾഫിലേക്ക് ഒളിവിൽ പോയ പ്രതിയെ പിടികൂടി.
● വ്യാജ ഇൻസ്റ്റഗ്രാം ഐഡി വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.
● ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വെള്ളരിക്കുണ്ട്: (KasargodVartha) യുവതിയെ വശീകരിച്ച് ചതിയിൽപ്പെടുത്തി പീഡിപ്പിക്കുകയും നഗ്ന വീഡിയോ ചിത്രീകരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ യുവാവിനെ മംഗളുരു വിമാനത്താവളത്തിൽ വെച്ച് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. 2024 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് ജയകൃഷ്ണൻ ഗൾഫിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് ഗൾഫിൽ നിന്നും വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. യുവതി പരാതി നൽകിയതോടെ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് പ്രതിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് വെള്ളരിക്കുണ്ട് പൊലീസിനെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ടി മുകുന്ദനും സംഘവും വിമാനത്താവളത്തിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: A man accused of sexually assaulting a woman and circulating her nude videos, who had fled to the Gulf, was arrested by Vellarikundu police at Mangaluru airport.
#KeralaCrime #NudeVideoCase #Arrest #VellarikunduPolice #MangaluruAirport #CyberCrime