city-gold-ad-for-blogger

ബദിയടുക്ക ഗോളിയടുക്കയിൽ ലഹരി സംഘത്തിൻ്റെ അക്രമമെന്ന് പരാതി; വീടിൻ്റെ ജനൽചില്ലുകൾ തകർത്തു

 Image Representing Complaint filed alleging attack on NRI's house by suspected gang in Badiyadka; window panes damaged.
Image Credit: Screenshot of an Arranged Video

● പ്രദേശത്തെ മീൻ വിൽപ്പനക്കാരനായ റഷീദാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയിൽ ആരോപിക്കുന്നു.
● സംഭവത്തിൽ അമീറിന്റെ ഭാര്യ ജസീല ബദിയടുക്ക പൊലീസിൽ പരാതി നൽകി.
● പ്രദേശത്ത് ലഹരി വസ്തുക്കളുടെ വിൽപന സജീവമാണെന്നും പൊലീസ് ജാഗ്രത പുലർത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ബദിയടുക്ക: (KasargodVartha) ഗോളിയടുക്കയിൽ ലഹരി സംഘത്തിൻ്റെ അക്രമമെന്ന് പരാതി. പ്രവാസിയായ അമീറിൻ്റെ വീട്ടിനു നേരെ നടന്ന ആക്രമണത്തിൽ വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു.

പുലർച്ചെ നടന്ന ആക്രമണം

2026 മേയ് 16 ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഗോളിയടുക്ക കാനത്തിലിലെ അമീറിൻ്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് വീട്ടിലെ ജനൽചില്ലുകൾ തകർന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

Image Representing Complaint filed alleging attack on NRI's house by suspected gang in Badiyadka; window panes damaged.

പ്രദേശവാസികളുടെ ആരോപണം

പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമുള്ള പരാതി പ്രദേശവാസികള്‍ നേരത്തെയും ഉയർത്തിയിരുന്നു. മദ്യവിൽപ്പനയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയും പ്രദേശത്ത് നടക്കുന്നുണ്ടെന്നാണ് ആരോപിക്കുന്നത്.

പോലീസിൽ പരാതി നൽകി

ഈ സംഘത്തിൽപ്പെട്ട ബദിയടുക്ക പോലീസ് സ്റേറഷന്‍ പരിധിയിലെ മീൻ വിൽപ്പനക്കാരനായ റഷീദ് എന്നയാളാണ് വീടിനു നേരെ അക്രമം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അമീറിൻ്റെ ഭാര്യ ജസീല ബദിയടുക്ക പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായും കുടുംബാംഗങ്ങൾ അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: A family in Goliyadukka, Badiyadka, filed a police complaint alleging that a local drug gang attacked their house and smashed windows early Saturday morning.

#Badiyadka #KasaragodNews #KeralaPolice #CrimeNews #DrugMenace #LocalNews

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia