Notorious thief arrested | ക്ലീൻ കാസർകോട് ഓപറേഷനിൽ കുപ്രസിദ്ധ മോഷ്ടാവിനെയും കുടുക്കി പൊലീസ്
Aug 23, 2022, 17:40 IST
കാസർകോട്: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപറേഷന്റെ ഭാഗമായി കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉക്കാസ് ബശീർ എന്ന ബശീർ (55) ആണ് അറസ്റ്റിലായത്. ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ യുപി വിപിന്റെ നേതൃത്വത്തിലുള്ള സംഘം ബദിയടുക്കയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഉക്കാസ് ബശീർ. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബേക്കൽ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ബേക്കൽ എസ്ഐ രജനീഷ് എം, സുനിൽ എബ്രഹാം, നിരഞ്ജൻ, ജയപ്രകാശ്, ജ്യോതിഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് പുലർചെ ബേക്കൽ കോട്ടക്കുന്ന് അബ്ദുർ റഹ്‌മാൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ബശീറിനെ എസ്ഐ സുഭാഷ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Arrested, Police, Accused, Thief, Robbery, Notorious thief arrested in Clean Kasaragod operation.
< !- START disable copy paste -->