Arrest | 'നിരവധി മോഷണക്കേസുകളിൽ പ്രതി'; കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ
● ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.
● ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
മഞ്ചേശ്വരം: (KasargodVartha) കുപ്രസിദ്ധ മോഷ്ടാവ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മീശ റൗഫ് എന്നറിയപ്പെടുന്ന അബ്ദുൽ റൗഫ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. ഉപ്പളയിൽ നിന്ന് മോഷണം പോയ ബൈകുമായാണ് ഇയാളെ പിടികൂടിയതെന്നും കാസർകോട്, കുമ്പള, വിദ്യാനഗർ, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മഹാരാഷ്ട്ര, ഡൽഹി, കർണാടക സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാലിൽ ഒരു വാടക ക്വാർടേഴ്സിൽ രഹസ്യമായി താമസിച്ചുവരുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസ് ക്വാർടേഴ്‌സ് വളഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. കാസർകോട് ഡി വൈ എസ് പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂബ് കുമാർ, എസ്ഐമാരായ രതീഷ് ഗോപി, ഉമേഷ്, എസ്‌സിപിഒ പ്രമോദ്, സിപിഒ അശ്വന്ത് കുമാർ, വിജയൻ, പ്രണവ്, അബ്‌ദുൽ ശുകൂർ എന്നിവരടങ്ങുന്ന സംഘമാണ് മീശ റൗഫിനെ കുടുക്കിയത്.
#MeeshaRauf, #ThiefArrested, #Kasargod, #Police, #Crime, #Investigation