Arrest | സ്കുൾ കുട്ടികൾക്ക് സെൻറ് ഓഫ് പാർട്ടിക്ക് കഞ്ചാവ് എത്തിച്ചതടക്കം 8 കേസുകളിലെ പ്രതി കാപ കേസിൽ അറസ്റ്റിൽ

● കെ കെ സെമീർ ആണ് കാപ്പയിൽ പിടിയിലായത്.
● എട്ട് കേസുകളിൽ ഇയാൾ പ്രതിയാണ്.
● മേൽപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
● ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് അറസ്റ്റ്.
● പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
ചട്ടഞ്ചാൽ: (Kasargodvartha) സ്കൂൾ വിദ്യാർത്ഥികൾക്ക് സെൻ്റ് ഓഫ് പാർട്ടിക്ക് കഞ്ചാവ് എത്തിച്ചതടക്കം എട്ട് കേസുകളിൽ പ്രതിയായ മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ കെ കെ സെമീറിനെ (34) കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറും സംഘവുമാണ് ബുധനാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയത്.
കാസർകോട്ടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ലഹരി പാർട്ടി നടത്താനായി കഞ്ചാവ് എത്തിച്ചുകൊടുത്ത കേസിൽ നേരത്തെ സെമീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ സെമീറിനെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെ ആക്രമിച്ചതിന് മേൽപ്പറമ്പ് പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മറ്റ് ആറ് കേസുകളിലും സെമീർ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് റിപ്പോർട്ടിനെ തുടർന്ന് കാസർകോട് ജില്ലാ കളക്ടറാണ് സെമീറിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
KK Sameer (34), a resident under the Meleparamba police station limits and accused in eight cases including supplying cannabis to school students for their send-off party, has been arrested by the Meleparamba police under KAAPA (Kerala Anti-Social Activities Prevention Act). He was previously arrested for providing drugs to tenth-grade students in Kasaragod and also has a case registered against him for attacking police officers.
#DrugArrest, #KAAPA, #Kasaragod, #KeralaPolice, #Narcotics, #CrimeNews