Arrest | കൊലപാതകം അടക്കം നിരവധി അക്രമകേസുകളിൽ പ്രതിയായ ബട്ടംപാറ മഹേഷിനെ കാപ ചുമത്തി അറസ്റ്റ് ചെയ്‌തു

● ജില്ലാ കലക്ടർ ആണ് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
● വർഗീയ കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതി
● കാസർകോട് പൊലീസ് സ്റ്റേഷനിൽ 5 കേസുകൾ
കാസർകോട്: (KasargodVartha) നിരവധി അക്രമകേസുകളിൽ പ്രതിയായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബട്ടംപാറ മഹേഷ് എന്ന് അറിയപ്പെടുന്ന കെ മഹേഷിനെ (31) കാപ ചുമത്തി അറസ്റ്റ് ചെയ്‌തു. കാസർകോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്.
ദേഹോപദ്രവം, കഠിനദേഹോപദ്രവം, കൊലപാതകശ്രമം, വർഗീയ കൊലപാതകം, വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ബട്ടംപാറ മഹേഷ് എന്ന് പൊലീസ് പറഞ്ഞു. 2017, 2021, 2022, 2023, 2024 വർഷങ്ങളിൽ ഇയാൾക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമം, കൊലപാതകശ്രമം ഉൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ട്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ ശുപാർശയിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ആണ് മഹേഷിനെതിരെ കാപ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
Buttambara Mahesh, a notorious criminal with multiple cases including murder and assault, has been arrested under KAAPA in Kasaragod. He has been involved in crimes in Kasaragod and Manjeshwaram police station limits.
#KAAPA #Arrest #Criminal #Kasaragod #KeralaCrime #ButtambaraMahesh