city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | കാർ കവർച ചെയ്യാനെത്തിയ കുപ്രസിദ്ധ മോഷ്ടാവ് വാഹനത്തിലെ സുരക്ഷാ ആപിൽ കുടുങ്ങി; ഉടമയും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി; അറസ്റ്റിലായത് 29 ഓളം വാഹന മോഷണ കേസിലെ പ്രതി

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ആപിൽ കുടുങ്ങി കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റംസാന്‍ (25) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സൗതിലെ മീൻ വ്യാപാരി സന മന്‍സിലില്‍ വിപി റിശാദിന്റെ 20 ലക്ഷം രൂപ വിലവരുന്ന കെഎൽ 60 ടി 5145 ഹ്യുൻഡായി ക്രറ്റ കാര്‍ മോഷ്ടിക്കാനുള്ള ശ്രമമാണ് വിഫലമായത്.

റിശാദ് സുരക്ഷയുടെ ഭാഗമായി കാറിൽ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. കാറിന്റെ ലോക് തുറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആപിന്റെ സഹായത്തോടെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തും. കഴിഞ്ഞദിവസം പുലര്‍ചെ റംസാന്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ റിശാദിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തുകയായിരുന്നു. ഇതോടെ ഉടൻ റിശാദ് പരിസരവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു.

Arrested | കാർ കവർച ചെയ്യാനെത്തിയ കുപ്രസിദ്ധ മോഷ്ടാവ് വാഹനത്തിലെ സുരക്ഷാ ആപിൽ കുടുങ്ങി; ഉടമയും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി; അറസ്റ്റിലായത് 29 ഓളം വാഹന മോഷണ കേസിലെ പ്രതി

പിന്നീട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച റംസാനെ പ്രദേശവാസികളുടെ സഹായത്തോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടുദിവസം മുമ്പും ഇയാള്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഗോവയിലും കര്‍ണാടകത്തിലും അവിടെനിന്ന് മോഷ്ടിക്കുന്നവ കേരളത്തിലും വില്‍പന നടത്തുന്നതാണ് റംസാന്റെ രീതിയെന്ന് പൊലീസ് പറയുന്നു. കേരള, കര്‍ണാടക , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി 29 ഓളം വാഹന മോഷണ കേസില്‍ പ്രതിയാണ് റംസാനെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹൊസ്ദുര്‍ഗ് , കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കണ്ണപുരം, കണ്ണൂര്‍ സിറ്റി തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ക്കെതിരെ വാഹനമോഷണ കേസുണ്ട്. മോഷ്ടിച്ച കാര്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ രണ്ടുവര്‍ഷം മുമ്പ് ഇയാളെ ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് വീണ്ടും വാഹനമോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. റംസാനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Arrested | കാർ കവർച ചെയ്യാനെത്തിയ കുപ്രസിദ്ധ മോഷ്ടാവ് വാഹനത്തിലെ സുരക്ഷാ ആപിൽ കുടുങ്ങി; ഉടമയും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി; അറസ്റ്റിലായത് 29 ഓളം വാഹന മോഷണ കേസിലെ പ്രതി

Keywords:  Latest-News, Top-Headlines, Auto-Robbery, Car, Car-robbers, Arrested, Police, Application, Police Station, Crime, Theft, Kasaragod, Kerala, Hosdurg, Melparamba, Notorious carjacking thief caught in app.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia