city-gold-ad-for-blogger

ലക്ഷങ്ങൾ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളും ഇ സിഗരറ്റും പിടികൂടി

Police Seize Prohibited Narcotic Substances and E-cigarettes Worth Lakhs in Nileshwaram
Photo: Arranged

● നീലേശ്വരത്ത് വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
● 'സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മാഫിയകൾ പ്രവർത്തിക്കുന്നത്.'
● കാഞ്ഞങ്ങാട് ഡിവൈഎസ്പി, ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

നീലേശ്വരം: (KasargodVartha) വാഹന പരിശോധനക്കിടെ കാറിൽ അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന ഇ സിഗരറ്റും നിരോധിത ലഹരി വസ്തുക്കളും നീലേശ്വരം പോലീസ് പിടികൂടി. 328 ഇ സിഗരറ്റുകളും 38 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ചാണ് ഇത്തരം മാഫിയകൾ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന. കരുവാച്ചേരിയിൽ വെച്ചാണ് കാറുൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിലായത്.

ബേക്കൽ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ മുഹമ്മദ് ഷാബിക്കുൽ ഇത്തിഷം (26), സലാവുദ്ദീൻ അയൂബ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ്സിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനിൽ കുമാർ സി കെ, ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അനിൽ കുമാർ എ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

നീലേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുമേഷ് ബാബു, കെ വി രതീശൻ, എസ് സി പി ഒ ടി ബാബു, ഡ്രൈവർ സി പി ഒ സി കെ കുഞ്ഞികൃഷ്ണൻ, ഡിഎഎൻഎസ്എഎഫ് (DANSAF) സ്ക്വാഡ് അംഗങ്ങളായ സി പി ഒ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാർ, ഭക്തശൈവൽ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
 

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി മാഫിയകളെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Police seize drugs and e-cigarettes from two persons in Nileshwaram.

#Nileshwaram #DrugSeizure #KeralaPolice #AntiDrugCampaign #E-cigarettes #Narcotics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia