അന്തര്‍സംസ്ഥാന ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ 15 ദിവസത്തിനകം സംവിധാനം: ഡി ജി പി
Aug 20, 2019, 18:55 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2019) കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ പരിധിയിലെ ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ക്രിമിനല്‍ കേസ് പ്രതികളെ പിടികൂടുന്നതിനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതി 15 ദിവസത്തിനകം ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അതിര്‍ത്തികള്‍ കടന്നുള്ള കുറ്റകൃത്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്ന് സംസ്ഥാനങ്ങളുടെ ഏകീകൃത സംവിധാനം സഹായകരമാവുമെന്നും വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ വലയിലാക്കാന്‍ ആവശ്യമാണെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നുംഅദ്ദേഹം പറഞ്ഞു.
ഏകീകൃത നിരീക്ഷണ സംവിധാനം നടപ്പാക്കും
സെന്‍ട്രലൈസ്ഡ് ഇന്‍ഡിവിജ്വല്‍ മോണിറ്ററിങ് സിസ്റ്റം (സി ഐ എം എസ്) സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഡിജിറ്റല്‍ സിസിടിവി കളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന സംവിധാനം തിരുവനന്തപുരത്ത് ആരംഭിക്കും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്ന് ഡി ജി പി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Top-Headlines, Police, Crime, New method for speeding inter state criminal case process: DGP
< !- START disable copy paste -->