Assault | വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസി മർദിച്ചതായി പരാതി; പൊലീസ് കേസെടുത്തു
Nov 9, 2024, 20:27 IST

Representational Image Generated by Meta AI
● സംഭവം നടന്നത് നവംബർ 6 ന് രാത്രി 9.30 ഓടെ
● 'പ്രതി, മരവടി കൊണ്ട് പരാതിക്കാരനെ അടിച്ചു'
● 'മാതാവിനെ തള്ളി നിലത്തിട്ടു'
ബേക്കൽ: (KasargodVartha) വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പെരിയ കാലിയടുക്കത്തെ കെ മധുവിന്റെ പരാതിയിലാണ് ചാലിൽ രാധാകൃഷ്ണൻ എന്നയാൾക്കെതിരെ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇക്കഴിഞ്ഞ നവംബർ ആറിന് രാത്രി 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ്റെ വീട്ടിലേക്ക് കയറി വന്ന പ്രതി അമ്മയോട് എഴുന്നേൽക്കാത്തതിനെ കുറിച്ച് ഉച്ചത്തിൽ സംസാരിക്കുകയും ഇത് പരാതിക്കാരൻ ചോദ്യം ചെയ്‌ത വിരോധത്തിൽ മരവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
കൂടാതെ, തടയാൻ ചെന്ന മാതാവിനെ തള്ളി നിലത്തിട്ടുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള നടപടികൾ തുടങ്ങി.
#KeralaCrime #HomeInvasion #Assault #Justice #Police