മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച; പിന്നില്‍ കണ്ണൂരില്‍ കവര്‍ച്ച നടത്തിയ സംഘമെന്ന് സൂചന, പോലീസ് അന്വേഷണം ശക്തമാക്കി
Dec 25, 2017, 20:56 IST
ഉദുമ: (www.kasargodvartha.com 25.12.2017) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഉദുമ മുദിയക്കാലിലെ സുനിലിന്റെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കണ്ണൂരില്‍ കവര്‍ച്ച നടത്തിയ സംഘമാണ് മുദിയക്കാലിലെ വീട്ടിലും കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കണ്ണൂരിലും സമാനമായ രീതിയിലുള്ള കവര്‍ച്ച അരങ്ങേറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ അടച്ചിട്ട വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിലെ പൂട്ട് തകര്‍ത്ത ശേഷം അടുക്കള ഭാഗത്തെ വാതില്‍ കമ്പിപ്പാര കൊണ്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ നിന്നു സ്വര്‍ണവും പണവും കൈക്കലാക്കിയ സംഘം സിസിടിവി ക്യാമറയുടെ ഡി വി ആര്‍ ബോക്സുമായി സ്ഥലം വിടുകയായിരുന്നു. ഇതിന് സമാനമായ രീതിയിലുള്ള കവര്‍ച്ചയാണ് മുദിയക്കാലിലും അരങ്ങേറിയത്.
കണ്ണൂരില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളും മുദിയക്കാലിലെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളും പോലീസ് താരതമ്യം ചെയ്തുവരികയാണ്. മുദിയക്കാലിലെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. ഈ വഴിക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എത്രയും വേഗം പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Related News:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട് കവര്‍ച്ച; പ്രതികളെ പിടികൂടാന്‍ പോലീസ് വലവിരിച്ചു, കിട്ടിയത് 18 ഓളം വിരലടയാളങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Robbery, Crime, Investigation, Police, Navy officer's house robbery; Police investigation tighten